Back To Top

തെരുവ് നായ ആക്രമിക്കുന്നതിനിടെ കരിങ്കൽ ക്വാറിയിലെ പാറയിടുക്കിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപെടുത്തി
April 23, 2026

തെരുവ് നായ ആക്രമിക്കുന്നതിനിടെ കരിങ്കൽ ക്വാറിയിലെ പാറയിടുക്കിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപെടുത്തി

  പിറവം : മണീട് വില്ലേജ് ഓഫീസിന് സമീപം പ്രവർത്തനം നിലച്ച കരിങ്കൽ ക്വാറിയുടെ മുകളിൽ നിന്നും കാൽ വഴുതി ആട്ടി കുട്ടി വീണു. 80 അടിയോളം താഴ്ചയിൽ വീണ ആട്ടിൻകുട്ടി പാറയിടുക്കിൽ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസമായി. മണീട് മുരിക്കിടാമറ്റത്തിൽ കുമാരൻ്റെ മൂന്ന് മാസം പ്രായമുള്ള പെൺ ആട്ടിൻ കുട്ടിയാണ് ഭക്ഷണവും വെള്ളവും
April 23, 2026

മടക്കിൽ ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണവും, മുടിയേറ്റും

    പിറവം : നീർക്കുഴി, നെച്ചൂർ, മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലേക്ക് പെരിയമന ഇല്ലം ഗോവിന്ദൻ നമ്പൂതിരിയും( ഉണ്ണി നമ്പൂതിരി ) കുടുംബവും പിതാവ് ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരിയുടെയും , അമ്മ ഗൗരി അന്തർജനത്തിന്റെയും സ്മരണക്ക് സമർപ്പിക്കുന്ന ദീപസ്തംഭ സമർപ്പണവും ,മുടിയേറ്റും 25ന് ശനിയാഴ്ച നടക്കും. രാവിലെ 5 -ന് ഗണപതിഹോമം ,
പെരുവംമൂഴി പാലത്തിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതം :  ഇരുട്ടിന്റെ മറവിൽ പുഴയിലേക്ക് മാലിന്യം തള്ളുന്നതായി പരാതി  
April 23, 2026

പെരുവംമൂഴി പാലത്തിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതം : ഇരുട്ടിന്റെ മറവിൽ പുഴയിലേക്ക് മാലിന്യം തള്ളുന്നതായി

  പിറവം : ഐക്കരനാട് – രാമമംഗലംപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുവംമൂഴി പാലത്തിലെ വഴിവിളക്കുകൾ തകരാറിലായി. ഇതോടെ രാത്രിയുടെ മറവിൽ പാലത്തിന്റെ പരിസരത്തും പുഴയിലേക്കും മാലിന്യം വലിച്ചെറിയുന്നതായി പരാതി. നേരത്തെ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് പാലത്തിലും പരിസരത്തുമായി വഴി വിളക്കുകൾ സ്‌ഥാപിച്ചിത്. എന്നാൽ പലതും ഇപ്പൾ തകരാറിലായി. ഗാർഹിക മാലിന്യങ്ങൾക്കു പുറമെ അറവുമാലിന്യവും, ചെറുകിട വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള
April 22, 2026

കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

    പിറവം : കുറുനരിയുടെ ആക്രമണത്തിൽ രാമമംഗലം, ഊരമന കടുവക്കാട് ഭാഗത്തു മൂന്ന് പേർക്കു പരുക്കേറ്റു. കടുവക്കാട്ട് ബേബി (70), ഭാര്യ സാറാമ്മ(68), കൂവയ്ക്കൽ രാജു (67) എന്നിവർക്കാണു ഇന്നലെ വൈകിട്ട് 6 മണിയോടെ കുറുനരിയുടെ കടിയേറ്റത്. മാറാടി, പാമ്പാക്കുട പഞ്ചായത്തുകൾക്ക് അതിരിടുന്ന പ്രദേശമാണിത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന രാജുവിനെയാണ് ആദ്യം കുറുനരി ആക്രമിച്ചത്. പിന്നാലെ
പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം
April 22, 2026

പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

    പിറവം: പാലച്ചുവട് തേക്കുംമൂട്ടിപ്പടി പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവത്തിന് മുന്നോടിയായുളള ഭാഗവത സപ്താഹയജ്ഞവും ദശാവതാരം ചന്ദനം ചാർത്തലും ആരംഭിച്ചു. ഏപ്രിൽ 30-നാണ് പ്രതിഷ്ഠാദിന ഉത്സവം. ഡോ.വി.കെ. രാമചന്ദ്രൻ നായരാണ് യജ്ഞാചാര്യൻ. ചാലക്കുടി പറത്താനത്ത് പാർവതി അന്തർജനമാണ് സഹാചാര്യ. 23-ന് വൈകീട്ട് ഭാരതനാട്യം, 24-ന് വൈകീട്ട് കൈകൊട്ടിക്കളി, 25-ന് വൈകീട്ട് തിരുവാതിര,
നിര്യാതനായി
April 22, 2026

നിര്യാതനായി

    പിറവം: വിമുക്ത ഭടനും, പിന്നീട് കെ .എസ്. ആർ .ടി. സി ഡ്രൈവറുമായിരുന്ന പാഴൂർ ഓട്ടോക്കുഴിയിൽ ഒ.വി. കുര്യൻ (86) നിര്യാതനായി . സംസ്കാരം ഇന്ന് (22-04- 2026) രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളിയിൽ. ഭാര്യ: അന്നമ്മ പാഴൂർ മേലേടത്ത് കുടുംബാഗം. മക്കൾ: ഡിനോ (യുകെ), ഡിനി (കുവൈറ്റ്),