Back To Top

April 22, 2026

കുറുനരിയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

 

 

പിറവം : കുറുനരിയുടെ ആക്രമണത്തിൽ രാമമംഗലം, ഊരമന കടുവക്കാട് ഭാഗത്തു മൂന്ന് പേർക്കു പരുക്കേറ്റു. കടുവക്കാട്ട് ബേബി (70), ഭാര്യ സാറാമ്മ(68), കൂവയ്ക്കൽ രാജു (67) എന്നിവർക്കാണു ഇന്നലെ വൈകിട്ട് 6 മണിയോടെ കുറുനരിയുടെ കടിയേറ്റത്. മാറാടി, പാമ്പാക്കുട പഞ്ചായത്തുകൾക്ക് അതിരിടുന്ന പ്രദേശമാണിത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന രാജുവിനെയാണ് ആദ്യം കുറുനരി ആക്രമിച്ചത്. പിന്നാലെ വീടിന്റെ വരാന്തയിൽ കയറി സാറാമ്മയെയും ബേബിയെയും കടിച്ചു. മൂവർക്കും കാൽമുട്ടിനു താഴെയാണു കടിയേറ്റത്. ഇവർ കരഞ്ഞു ബഹളം വച്ചതോടെ കുറുനരി സമീപത്തുള്ള കൂവയ്ക്കൽ രവിയുടെ വീട്ടിലെത്തി. ഇവർ വടിയുമായി നേരിട്ടതോടെ കുറുനരി ഓടി മറിയുകയായിരുന്നു. പ്രദേശത്തെ റബർതോട്ടങ്ങളിലെ അടിക്കാടുകളിലും മറ്റുമായി കുറുനരികൾ കുട്ടമായുണ്ട്. വനംവകുപ്പ് അടിയന്തിരമായി നടപ്‌ടി സ്വീകരിക്കണമെന്നു പഞ്ചായത്ത് ഭരണസമിതി അംഗം യു.ബിജു ആവശ്യപ്പെട്ടു

.

Prev Post

പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം

Next Post

പെരുവംമൂഴി പാലത്തിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതം : ഇരുട്ടിന്റെ മറവിൽ പുഴയിലേക്ക് മാലിന്യം തള്ളുന്നതായി…

post-bars