Back To Top

June 20, 2026

വായനാദിനത്തിൽ വായനക്കാരനെ ആദരിച്ചു        

 

 

പിറവം: വീട്ടിൽ വയനാമുറി ഒരുക്കി എണ്ണായിരത്തിലധികം പുസ്തകങ്ങൾ വായിച്ചു തീർത്ത കെ.പി.സുരേന്ദ്രന് മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കമ്മറ്റിയുടെ ആദരവു നൽകി മുനിസിപ്പൽ ചെയർപേഴ്സൺ കെ.അർ പ്രദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു .വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അംഗം അരുൺ കല്ലറയ്ക്കൽ വായനാദിന സന്ദേശം നൽകി. മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ജാൻസി ഏലിയാസ് അധ്യക്ഷയായി .മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സലാ വറുഗീസ്, വി ടി പ്രതാപൻ ,ജിജി ജോജി ,എം.കെ.ശിവഗിരി ,ജെയിംസ് കുറ്റിക്കോട്ടയിൽ ,ചിന്നമ്മ തമ്പി ,സിനോബി,അനു അജിത്ത് എന്നിവർ സംബന്ധിച്ചു.

 

ചിത്രം : വായനാദിനത്തിൽ വീട്ടിൽ വയനാമുറി ഒരുക്കി എണ്ണായിരത്തിലധികം പുസ്തകങ്ങൾ വായിച്ചു തീർത്ത കെ.പി. സുരേന്ദ്രനെ മുനിസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ആദരിക്കുന്നു

Prev Post

പിറവം നിയോജക മണ്ഡലത്തില്‍ മരാമത്ത് ജോലികള്‍ക്കായി 20.5 കോടിയുടെ ഭരണാനുമതി

Next Post

സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ ‘വായന വസന്തം’ പരിപാടി

post-bars