Back To Top

April 23, 2026

മടക്കിൽ ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണവും, മുടിയേറ്റും

 

 

പിറവം : നീർക്കുഴി, നെച്ചൂർ, മടക്കിൽ പുതിയകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലേക്ക് പെരിയമന ഇല്ലം ഗോവിന്ദൻ നമ്പൂതിരിയും( ഉണ്ണി നമ്പൂതിരി ) കുടുംബവും പിതാവ് ബ്രഹ്മശ്രീ ഗോവിന്ദൻ നമ്പൂതിരിയുടെയും , അമ്മ ഗൗരി അന്തർജനത്തിന്റെയും സ്മരണക്ക് സമർപ്പിക്കുന്ന ദീപസ്തംഭ സമർപ്പണവും ,മുടിയേറ്റും 25ന് ശനിയാഴ്ച നടക്കും. രാവിലെ 5 -ന് ഗണപതിഹോമം , 8 .30 കലശപൂജ, 10 . 30 -ന് ഉച്ചപൂജ, കളഭാഭിഷേകം, കളമെഴുത്തുപാട്ടും എന്നിവയും വൈകിട്ട് 6 . 30 ന് ദീപസ്തംഭ സമർപ്പണം തുടർന്ന് വിശേഷാൽ ദീപാരാധന അത്താഴപൂജ കളമെഴുത്തുംപാട്ട് , മുടിയേറ്റ് എന്നിവ നടക്കും.

 

Prev Post

പെരുവംമൂഴി പാലത്തിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതം : ഇരുട്ടിന്റെ മറവിൽ പുഴയിലേക്ക് മാലിന്യം തള്ളുന്നതായി…

Next Post

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം.

post-bars