Back To Top

October 14, 2023

പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച്‌ റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻഎംപി

പിറവം: പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച്‌ റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻഎംപി. വെള്ളൂര്‍ പഞ്ചായത്ത് ജംഗ്‌ഷനില്‍നിന്നും പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള പാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി റെയില്‍വേ 53 ലക്ഷം രൂപയാണ് അനുവദിച്ചത്.

 

കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡിന്‍റെ ദുഃസ്ഥിതി ജനപ്രതിനിധികള്‍, യാത്രക്കാര്‍, പ്രദേശവാസികള്‍ എന്നിവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തോമസ് ചാഴിക്കാൻ എംപി സ്ഥലം സന്ദര്‍ശിച്ചിരുന്നു.

 

എംപി റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ എൻജിനിയറുമായി (കോഓര്‍ഡിനേഷൻ) ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡര്‍ വിളിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ നിര്‍മാണ പ്രവൃത്തികള്‍ ആരഭിക്കുമെന്നും എം.പി അറിയിച്ചു.

Prev Post

പിറവം നഗരസഭ പട്ടണത്തിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി.

Next Post

ഉപജില്ലാ കലോത്സവം നവംബര്‍ 7,8,9 തീയതികളില്‍ ഈസ്റ്റ് മാറാടി ഗവ. സ്ക്കൂളില്‍ നടക്കും

post-bars

Leave a Comment