April 25, 2026
കളമ്പൂക്കാവ് ദേവീ ക്ഷേത്രത്തിൽ പത്താമുദയം ഉത്സവം കൊടിയേറി
പിറവം: കളമ്പൂക്കാവ് ദേവീക്ഷേത്രത്തിൽ പത്താമുദയം ഉത്സവത്തിന് തന്ത്രി മനയത്താറ്റില്ലത്ത് ദിനേശൻ നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി രതീഷ് വാസുദേവൻ നമ്പൂതിരി സഹകാർമികനായി. ആറു ദിവസത്തെ ഉത്സവം 29-ന് ആറാട്ടോടെ സമാപിക്കും. പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് കാവിൽ നാട്ടിലെ പുലയ കൂട്ടായ്കയുടെ ആഭിമുഖ്യത്തിൽ ദാരികാസുരശിരസ്സുമായി മറുകുതിരയെ എഴുന്നള്ളിച്ചു. കളമ്പൂരിലെയും സമീപ കരകളിലേയും പുലയ സമുദായാംഗങ്ങളുടെ പാരമ്പര്യ
