പിറവത്ത് സ്‌കൂളുകളിൽ വായന മാസാചരണ ആഘോഷത്തിന് തുടക്കമായി
പിറവം : പിറവത്തിന്റെ അക്ഷരമുറ്റം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായനമാസാചരണത്തിന് തുടക്കം കുറിച്ച് സ്കൂൾ മാനേജർ റവ. ഫാ. ഡോ വർഗീസ് മഠത്തിക്കുന്നത്ത് വായനദിന സന്ദേശം നൽകി. 8000 ൽ പരം പുസ്തകങ്ങൾ വായിച്ച പിറവത്തിൻ്റെ സ്വന്തം വായനക്കാരൻ, പുസ്തക വീട്ടിലെ വായന മനുഷ്യൻ കെ പി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു . സെൻ്റ് ജോസഫ്‌സിൻ്റെ പൂർവ്വ വിദ്യാർത്ഥിയും , അധ്യാപികയുമായ കുമാരി പ്രിയ ജോണിൻ്റെ ആദ്യ കവിതാ സമാഹാരമായ ” കടലാസുതോണി ” എന്ന പുസ്‌തകപരിചയം നടത്തി . ഹെഡ്മിസ്ട്രസ്സ് ബ്രീസി പൗലോസ്, പി ടി എ വൈസ് പ്രസിഡൻ്റ് ജെയിംസ് വി.എ , സരിത ജോയി എന്നിവർ പ്രസംഗിച്ചു.
പിറവം : പാഴൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന ദിനാചരണവും ഡ്രൈ ഡേയും നടത്തി. വാർഡ് കൗൺസിലർ ഏലിയാമ്മ ജോമോൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സമിതി അംഗം സിമ്പിൾ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപകരായ ലക്ഷ്മി വിജയൻ ഡോണ വി ജോൺ, ബബിത ബേബി എന്നിവർ സംസാരിച്ചു.
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ ‘വായന വസന്തം’ പരിപാടി എറണാകുളം ജില്ലയിലെ വായന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പുരസ്‌ക്കാര ജേതാക്കളയ എയ്ഞ്ചലീന സിജുവും, ലക്ഷ്മി സജീഷും ചേർന്ന് ദീപം തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ എല്ലാ ക്ലാസിലും ആരംഭിക്കുന്ന ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം റീവ് ഏലിയാസിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജോജു ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.സെൽവി സേവ്യർ , ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, ശ്രീകല സോംകുമാർ, ക്രിസ് ജിനു പാങ്ങോട്ട് എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലാരംഭിച്ച ‘വായന വസന്തം’ പരിപാടിയുടെ ഉദ്ഘാടനം ജില്ലാതല വായന മത്സരത്തിൽ ജേതാക്കളായ എയ്ഞ്ചലീന സിജുവും ലക്ഷ്മി സജീഷും ചേർന്ന് ദീപം തെളിച്ചു ഉദ്ഘാടനം ചെയ്യുന്നു.
