Back To Top

June 20, 2026

സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ ‘വായന വസന്തം’ പരിപാടി

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ ‘വായന വസന്തം’ പരിപാടി എറണാകുളം ജില്ലയിലെ വായന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പുരസ്‌ക്കാര ജേതാക്കളയ എയ്ഞ്ചലീന സിജുവും, ലക്ഷ്മി സജീഷും ചേർന്ന് ദീപം തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു.

സ്കൂളിൽ എല്ലാ ക്ലാസിലും ആരംഭിക്കുന്ന ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം റീവ് ഏലിയാസിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജോജു ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.സെൽവി സേവ്യർ , ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി, ശ്രീകല സോംകുമാർ, ക്രിസ് ജിനു പാങ്ങോട്ട് എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലാരംഭിച്ച ‘വായന വസന്തം’ പരിപാടിയുടെ ഉദ്ഘാടനം ജില്ലാതല വായന മത്സരത്തിൽ ജേതാക്കളായ എയ്ഞ്ചലീന സിജുവും ലക്ഷ്മി സജീഷും ചേർന്ന് ദീപം തെളിച്ചു ഉദ്ഘാടനം ചെയ്യുന്നു.

 

 

Prev Post

വായനാദിനത്തിൽ വായനക്കാരനെ ആദരിച്ചു        

post-bars