പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം
പിറവം: പാലച്ചുവട് തേക്കുംമൂട്ടിപ്പടി പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവത്തിന് മുന്നോടിയായുളള ഭാഗവത സപ്താഹയജ്ഞവും ദശാവതാരം ചന്ദനം ചാർത്തലും ആരംഭിച്ചു. ഏപ്രിൽ 30-നാണ് പ്രതിഷ്ഠാദിന ഉത്സവം. ഡോ.വി.കെ. രാമചന്ദ്രൻ നായരാണ് യജ്ഞാചാര്യൻ. ചാലക്കുടി പറത്താനത്ത് പാർവതി അന്തർജനമാണ് സഹാചാര്യ. 23-ന് വൈകീട്ട് ഭാരതനാട്യം, 24-ന് വൈകീട്ട് കൈകൊട്ടിക്കളി, 25-ന് വൈകീട്ട് തിരുവാതിര, 26-ന് വൈകീട്ട് നൃത്തസന്ധ്യ, 27-ന് വൈകീട്ട് കളരിപ്പയറ്റ് തുടങ്ങിയവയുണ്ട്.
യജ്ഞം ഏപ്രിൽ 28-ന് രാവിലെ 11-ന് അവഭൃത സ്നാനം, എതിരേൽപ്പ്, യജ്ഞ സമർപ്പണം, യജ്ഞപ്രസാദ വിതരണം, വിശേഷാൽ പ്രസാദ ഊട്ട് എന്നിവയോടെ സമാപിക്കും. വൈകീട്ട് 7.30-ന് കൈകൊട്ടിക്കളി, തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം . തുടർന്ന് 29, 30 തീയതികളിൽ ഉത്സവാഘോഷങ്ങൾ നടക്കും. ഉത്സവച്ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി കാർമികത്വം നൽകും. പ്രതിഷ്ഠാദിനമായ 30-ന് രാവിലെ 7.30-ന് ശീവേലി, 10-ന് ദർശന പ്രധാനമായ ഉച്ചപ്പൂജ, തുടർന്ന് പെരിങ്ങാമലയിലെ പ്രത്യേക വഴിപാടായ മഹാബാലയൂട്ട്, തുടർന്ന് മഹാപ്രസാദ ഊട്ട്. വൈകീട്ട് 4 -ന് പിറവം ടൗണിനോട് ചേർന്നുള്ള കരക്കോട് ശ്രീമൂലസ്ഥാനത്ത് പ്രത്യേക തന്ത്രിപൂജ, തുടർന്ന് ടൗൺ ചുറ്റി ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും.
ചിത്രം: പാലച്ചുവട് തേക്കുംമൂട്ടിപ്പടി പെരിങ്ങാമല ബാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവത്തിന് മുന്നോടിയായുളള ഭാഗവത സപ്താഹ യജ്ഞത്തിന് ദീപം തെളിയിക്കുന്നു
.
