Back To Top

June 20, 2026

പിറവം നിയോജക മണ്ഡലത്തില്‍ മരാമത്ത് ജോലികള്‍ക്കായി 20.5 കോടിയുടെ ഭരണാനുമതി

 

പിറവം: പിറവം നിയോജക മണ്ഡലത്തില്‍ മരാമത്ത് ജോലികള്‍ക്കായി 20.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 2026-27 ലെ പുതുക്കിയ സംസ്ഥാനബജറ്റില്‍ മുള്ളൂര്‍പടി- കളമ്പൂര്‍ റോഡ് വികസനത്തിനായി 7.5 കോടിയും, രാമമംഗലം ഗവ. സ്‌കൂളിനു മുന്‍വശം റോഡ് വീതികൂട്ടി നവീകരിക്കുന്നതിനായി ആറു കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മംഗലത്തുപടി- മാമലശേരി റോഡിനു നാലുകോടി രൂപയും അഞ്ചല്‍പ്പെട്ടി- മാമലശേരി റോഡിനു മൂന്നു കോടിയും, കൊള്ളിക്കല്‍- കൊച്ചുപള്ളി റോഡിനു രണ്ടുകോടി രൂപയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മുള്ളൂര്‍പടി- കളമ്പൂര്‍ റോഡിനു 8.8 കിലോമീറ്ററാണു ദൂരം. 2.5 കോടി രൂപ മാത്രമാണു കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, റോഡ് പൂര്‍ണ്ണമായും പുനഃനിര്‍മ്മിക്കാന്‍ ഈ തുക അപര്യാപ്തമായതിനാല്‍, മന്ത്രി പ്രത്യേക വിഷയമായെടുത്ത് നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയാണു അഞ്ചുകോടി രൂപയും കൂടി ബജറ്റില്‍ അനുവദിച്ചത്. തന്മൂലം പൂര്‍ണ്ണമായും േറാഡ് നവീകരിക്കാന്‍ സാധിക്കും.

മുവാറ്റുപുഴയാറിനു കുറുകെയുള്ള പിറവം എക്‌സൈസ് കടവ് പാലം നിര്‍മ്മാണത്തിനായി 75 കോടി രൂപയുടെ പ്രത്യേക അനുമതി ഈ സാമ്പത്തിക വര്‍ഷംതന്നെ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. കൂത്താട്ടുകുളം റിംഗ് റോഡ് നിര്‍മ്മാണത്തിനായി ഏഴുകോടിയും കൂത്താട്ടുകുളം മംഗലത്തുതാഴം എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിനായി രണ്ടുകോടിയും തുടര്‍നടപടികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

Prev Post

പിറവത്ത്‌ സ്‌കൂളുകളിൽ വായന മാസാചരണ ആഘോഷത്തിന് തുടക്കമായി

post-bars