Back To Top

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു  
March 21, 2026

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു  

    പിറവം : പ്രവർത്തകരുടെ സ്നേഹാഭിവാദ്യങ്ങളുടെ നിറവിൽ പിറവം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മൂവാറ്റുപുഴ തഹസീൽദാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സംസ്ഥാനത്ത് മറ്റു പ്രദേശങ്ങളിലെന്ന പോലെ പിറവത്തും യു.ഡി.എഫിന് അനുകൂലമായ തരംഗം പ്രകടമാണെന്നും, പ്രവർത്തകർ പകരുന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണെന്നും അനൂപ് ജേക്കബ്
March 21, 2026

വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ചു എൻ.ഡി.എ. സ്ഥാനാർഥി പിറവത്ത്‌  

  പിറവം : വികസിത കേരളം എന്ന മുദ്രാവാക്യവുമായി എൻ.ഡി.എ സ്ഥാനാർഥി ജിബി എബ്രഹാം പിറവം നിയോജകമണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ പിറവം പ്രസ്സ് ക്ലബ്ബിലെത്തി മാധ്യമ പ്രവർത്തകരുമായി പങ്കുവച്ചു . പിറവത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികൾ നടപ്പിലാക്കുകയും, പിറവം മേഖലയിലെ സഭാ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാർത്ഥിക്കൊപ്പം എൻ.ഡി.എ.
March 21, 2026

എൻ.ഡി.എ പിറവം മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ

  പിറവം : എൻ.ഡി.എ പിറവം മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ശനിയാഴ്ച വൈകിട്ട് 4 ന് പിറവം മാം ഓഡിറ്റോറിയത്തിൽ, ട്വിൻ്റി 20, ചെയർമാൻ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ, ട്വിൻ്റി 20, നേതാക്കൾ സംബന്ധിക്കും .
ചെറുസരംഭകരേറെയുള്ള തിരുമാറാടി പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനം ശ്രദ്ധേയമായി
March 20, 2026

ചെറുസരംഭകരേറെയുള്ള തിരുമാറാടി പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനം ശ്രദ്ധേയമായി

    പിറവം : സംസ്ഥാന സർക്കാരിൻ്റെ വ്യവസായ നയത്തിൽ പിറവിയെടുത്ത ചെറുസരംഭകരേറെയുള്ള തിരുമാറാടി പഞ്ചായത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ. ജേക്കബിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഏറെ ശ്രദ്ധേയമായി. കാക്കൂർ പാലച്ചുവട്ടിലെ ഗാർമെൻസ് യൂണിറ്റ്, കാക്കൂർ സഹകരണ ബാങ്കിൻ്റെ കാസ്കോ വെളിച്ചെണ്ണ കമ്പനി, പഴം പച്ചക്കറി സംസ്കരണ യൂണിറ്റ്, തീപ്പെട്ടി കമ്പനി, ഒ.ഇ.എൻ കമ്പനിയുടെ മണ്ണത്തൂരിലെ യൂണിറ്റ്,
March 20, 2026

എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ്

  പിറവം : എ.ൽ.ഡിഎഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മറ്റി ഓഫീസ് ശനിയാഴ്ച രാവിലെ 11 മണിക്ക് മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിക്കും . മണക്കുന്നം പെട്രോൾ പമ്പിന് എതിർവശം പ്രവർത്തനമാരംഭിക്കുന്ന ഓഫീസ് ഉദ്‌ഘാടനത്തിന് എൽ.ഡി.എഫ്. നേതാക്കളും സംബന്ധിക്കും.  
പിറവത്ത്‌ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്                                
March 20, 2026

പിറവത്ത്‌ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്         

  പിറവം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് പിറവത്ത് വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട പിന്തുണ അഭ്യർത്ഥിച്ചു .സ്ഥാനാർത്ഥിക്കൊപ്പം യു.ഡി.എഫ്. നേതാക്കളായ കെ. ആർ ജയകുമാർ, പി.സി ജോസ്, ആർ. ഹരി, കെ.ആർപ്രദീപ് കുമാർ ,റെജി ജോൺ, ജെസി രാജു,ഷീലാ ബാബു, രാജു പാണാലിക്കൽ, ഷാജി ഇലഞ്ഞമറ്റം, സുനിൽ