ചെറുസരംഭകരേറെയുള്ള തിരുമാറാടി പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനം ശ്രദ്ധേയമായി
പിറവം : സംസ്ഥാന സർക്കാരിൻ്റെ വ്യവസായ നയത്തിൽ പിറവിയെടുത്ത ചെറുസരംഭകരേറെയുള്ള തിരുമാറാടി പഞ്ചായത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ. ജേക്കബിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഏറെ ശ്രദ്ധേയമായി. കാക്കൂർ പാലച്ചുവട്ടിലെ ഗാർമെൻസ് യൂണിറ്റ്, കാക്കൂർ സഹകരണ ബാങ്കിൻ്റെ കാസ്കോ വെളിച്ചെണ്ണ കമ്പനി, പഴം പച്ചക്കറി സംസ്കരണ യൂണിറ്റ്, തീപ്പെട്ടി കമ്പനി, ഒ.ഇ.എൻ കമ്പനിയുടെ മണ്ണത്തൂരിലെ യൂണിറ്റ്, തുടങ്ങിയ നിരവധി സ്ഥാപനങ്ങളും, കാക്കൂർ, തിരുമാറാടി, വാളിയാപ്പാടം, മണ്ണത്തൂർ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും, സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് മണ്ണത്തൂർ തുരുത്തുമുറ്റത്ത് ഭഗവതി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് വിശ്വാസികൾക്കൊപ്പം പ്രസാദ ഊട്ടിലും ,പാലച്ചുവട് തിരുവൈശാംകുളം ക്ഷേത്രോത്സവത്തിലും പങ്കാളിയായി .
ചിത്രം : എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ. ജേക്കബ് കാക്കൂർ സഹകരണ ബാങ്ക് പഴം പച്ചക്കറി സംസ്‌ക്കരണ കേന്ദ്രത്തിൽ തൊഴിലാളികൾക്കിടയിൽ .
