പിറവത്ത് കടയിൽ നിന്നും പണം മോഷണം
പിറവം : പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന വെള്ളിരിക്കൽ പേപ്പർ ഷോപ്പ് ൽ നിന്നും മേശവലിപ്പിൽ നിന്ന് പണം മോഷ്ടിച്ചു കടന്നു. ആദ്യം 500 രൂപയ്ക്കു ചില്ലറ വാങ്ങിയ ശേഷം, തനിക്ക് കുറെ ബുക്ക് , പേപ്പർ എന്നിവ വേണമെന്ന് ആവശ്യപ്പെടുകയും ഇവ എടുക്കന്ന സമയം മേശ വലിപ്പിൽ നിന്നും റബ്ബർ ബാൻഡ് ഇട്ടു കെട്ടി വച്ചിരുന്ന നാലായിരത്തിയോളം വരുന്ന തുക എടുത്തു കടന്നു കളയുകയായിരുന്നു. ആളെ കാണാതെ വന്നപ്പോൾ തുടർന്ന് മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. പാന്റും ഷർട്ടും ധരിച്ചു ഏകദേശം 50 വയസ്സ് പ്രായമായ ആൾ ശനിയാഴ്ച 12 മണിക്കാണ് കടയിൽ എത്തിയത്. ഇതുപോലെ മറ്റൊരു കേസ് മാസങ്ങൾക്കു മുന്നേ മാർക്കറ്റ് റോഡിൽ നടന്നിരുന്നു. പിറവം പോലീസിൽ പരാതി നൽകി . പോലീസ് അന്യോഷണം ആരംഭിച്ചിട്ടുണ്ട് .
