കേരളത്തെ ക്ലീനാക്കാൻ യുവശക്തി മുന്നിട്ടിറങ്ങണം : പരിശുദ്ധ കാതോലിക്കാ ബാവാ
പിറവം : പകർച്ചവ്യാധികളുടെ പിടിയിലമരുന്ന നാടിനെ ശുചീകരിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസനം സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് നടപ്പാക്കിയ ഡ്രൈ ഡേ ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ജാതി മത രാഷ്ട്രീയ ഭേദനമെന്യേ യുവശക്തി ഒരുമിച്ചാൽ കേരളം പകർച്ചവ്യാധികളിൽ നിന്ന് രോഗമുക്തി നേടും. പരിസര മലിനീകരണവും, വെള്ളം കെട്ടിക്കിടക്കന്നതുമാണ് കൊതുകുജന്യരോഗങ്ങൾ പടരാൻ കാരണം. പ്രപഞ്ചത്തെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് സഭാധ്യക്ഷൻ പറഞ്ഞു.
ഭദ്രാസന യുവജനപ്രസ്ഥാനം പുറത്തിറക്കുന്ന “പരിസ്ഥിതിയെ പരിപാലിക്കാം ഡെങ്കിപ്പനിയെ തടയാം” എന്ന പ്രവർത്തന പദ്ധതിയുടെ ബുക്ക് ലെറ്റ് പരിശുദ്ധ കാതോലിക്കാ ബാവാ പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ ബേസിൽ ജോർജിന് നൽകി പ്രകാശനം ചെയ്തു. പിറമാടം പ്രത്യാശ ഭവനിൽ ചേർന്ന യോഗത്തിൽ ഫാ.ബേസിൽ ജോർജ് അധ്യക്ഷത വഹിച്ചു. ഫാ. ടോം ബേബി, ഡീക്കൻ മർക്കോസ് പുത്തൂരാൻ, യുവജന പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി എൽദോസ് ജോർജ്, ആൽഡ്രിൻ ബെന്നി, ബേസിൽ സജി എന്നിവർ സംസാരിച്ചു.
ചിത്രം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഡ്രൈ ഡേ ആചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു
.
