പിറവത്ത് വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്
പിറവം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് പിറവത്ത് വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട പിന്തുണ അഭ്യർത്ഥിച്ചു .സ്ഥാനാർത്ഥിക്കൊപ്പം യു.ഡി.എഫ്. നേതാക്കളായ കെ. ആർ ജയകുമാർ, പി.സി ജോസ്, ആർ. ഹരി, കെ.ആർപ്രദീപ് കുമാർ ,റെജി ജോൺ, ജെസി രാജു,ഷീലാ ബാബു, രാജു പാണാലിക്കൽ, ഷാജി ഇലഞ്ഞമറ്റം, സുനിൽ ഇടപ്പലക്കാട്, അരുൺ കല്ലറക്കൽ, അന്നമ്മ ടോമി, യു.ഡി.എഫ്. മുൻസിപ്പൽ കൗൺസിലർമാർ, കോൺഗ്രസ്സ് ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ മറ്റ് പഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു. ശനിയാഴ്ച (21.03.2026)രാവിലെ 11 മണിക്ക് മൂവാറ്റുപുഴ തഹസിൽദാർ മുമ്പാകെ അഡ്വ. അനൂപ് ജേക്കബ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ചിത്രം : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് പിറവത്ത് വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു പിന്തുണ തേടുന്നു.
