Back To Top

താൽക്കാലിക ഡ്രൈവർ ഒഴിവ്
March 3, 2026

താൽക്കാലിക ഡ്രൈവർ ഒഴിവ്

  പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഒഴിവിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും, എൽ.എം.വി. ലൈസൻസ് , പ്രവർത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. യോഗ്യതയുള്ളവർ 10 – 3 -25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് താലൂക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  
പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു – എം.എൽ.എ. സന്ദർശനം നടത്തി
March 3, 2026

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു –

  പിറവം : നിയോജകമണ്ഡലത്തില്‍ കെ.എസ്.ടി.പി- യുടെ കീഴില്‍ നടക്കുന്ന കുമരകം – നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായുള്ള പെരുവം – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത് നേരിൽകണ്ട് വിലയിരുത്തുന്നതിനായി അനൂപ് ജേക്കബ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. റോഡിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ പാലങ്ങളുടെയും കലുങ്കുകളുടെയും പണി പൂർത്തിയാക്കുമെന്ന് അദ്ദേഹം
തെങ്ങുകയറ്റ തൊഴിലാളിക്ക് രക്ഷകരായി അഗ്നി രക്ഷാ പ്രവർത്തകർ
March 2, 2026

തെങ്ങുകയറ്റ തൊഴിലാളിക്ക് രക്ഷകരായി അഗ്നി രക്ഷാ പ്രവർത്തകർ

      പിറവം : തെങ്ങിൽ കയറുന്നതിനിടയിൽ തെങ്ങുകയറുന്ന ഉപകരണത്തിന്റെ ബെൽറ്റിൽ കാൽ കുടുങ്ങി തല കീഴായി തൂങ്ങി അപകടത്തിലായ സിജു ജോയിക്ക്(42) രക്ഷകരായി പിറവം അഗ്നി രക്ഷാ സേന പ്രവർത്തകർ. മണീട് പഞ്ചായത്ത് ഏഴക്കരനാട് ആലുങ്കൽ താഴം എന്ന സ്ഥലത്ത് ആലുങ്കൽ വീട്ടിൽ ജോർജ് മത്തായി എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ 45 അടിയിൽ
ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉദ്‌ഘാടനം
March 2, 2026

ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉദ്‌ഘാടനം

  പിറവം : പാമ്പാക്കുട എം ടി എം ഹയർ സെക്കൻഡറിസ്കൂളിൽ എം എൽ എ യുടെ പ്രാദേശീക വികസനഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉത്ഘാടനം അനൂപ് ജേക്കബ് എം.എൽ എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ഡോ. ജോൺസ് എബ്രാഹം റീശ് കോറെസ് പ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
കരിയർ ഓറിയന്റേഷൻ ശില്പശാല   
March 2, 2026

കരിയർ ഓറിയന്റേഷൻ ശില്പശാല  

  പിറവം : ഇലഞ്ഞി,സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി കരിയർ ഓറിയന്റേഷൻ ശില്പശാലയും ബോധവൽക്കരണ ക്ലാസും നടന്നു. ശില്പശാലയുടെ ഉദ്‌ഘാടനം തൃശൂർ സെന്റ് തോമസ് കോളേജിലെ പ്രൊഫസറും കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമായ ഡോ. ജെയ്‌സൺ പനേങ്ങാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ മാജി സന്തോഷ്
ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും
March 1, 2026

ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും

  പിറവം : നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചിത്വപഠനോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ടോമി അധ്യക്ഷത വഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറയ്ക്കൽ, ജെയ്‌സൺ പുളിയ്ക്കൽ , അഡ്വ
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>