Back To Top

June 22, 2026

അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു                    

 

 

പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ മണീട് ആയൂർവ്വേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി ബിജു നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മോൻസി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി, പഞ്ചായത്ത്‌ അംഗങ്ങൾ, ഡോ. ഹേമേഷ് ഡോ. ബെസി എന്നിവർ സംബന്ധിച്ചു .

 

പിറവം : പിറവം മുനിസിപ്പാലിറ്റിയിൽ യോഗാദിനം ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു . വൈസ് ചെയർ പേഴ്സൺ അന്നമ്മ ടോമി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

 

ചിത്രം : മണീട് ഗ്രാമ പഞ്ചായത്തിൽ അന്താരാഷ്ട്ര യോഗാദിനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി ബിജു ഉദ്‌ഘാടനം ചെയ്യുന്നു .

 

Prev Post

പിറവത്ത്‌ കടയിൽ നിന്നും പണം മോഷണം

Next Post

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു

post-bars