Back To Top

ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും
March 1, 2026

ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും

  പിറവം : നഗരസഭയുടെ ആഭിമുഖ്യത്തിൽ ശുചിത്വപഠനോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. നഗരസഭാ ചെയർപേഴ്സൺ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ടോമി അധ്യക്ഷത വഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറയ്ക്കൽ, ജെയ്‌സൺ പുളിയ്ക്കൽ , അഡ്വ
കർഷക ബില്ലും കാർഷിക നയങ്ങളും വിപുലീകരിക്കണം- കർഷക കോൺഗ്രസ്സ്
March 1, 2026

കർഷക ബില്ലും കാർഷിക നയങ്ങളും വിപുലീകരിക്കണം- കർഷക കോൺഗ്രസ്സ്

    പിറവം: കേരളത്തിലെ കർഷകൻ്റെ ആവശ്യങ്ങളും കാർഷിക നയരേഖയും ഭേദഗതികളോടെ വിപുലീകരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കർഷക കോൺഗ്രസ് പിറവം നിയോജകമണ്ഡലം നേതൃയോഗം നടത്തി .റബ്ബറിന് താങ്ങുവില 350 രൂപയാക്കുകയും ,ഇൻസെൻ്റീവ് കർഷകന് നേരിട്ട് കൊടുക്കുകയും കാർഷിക വായ്പ സബ്സിഡിയോടുകൂടി 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിസണ്ട് സാബു നാരേകാട്ട് അദ്ധ്യക്ഷത
കാർഷിക , സാമൂഹ്യ സുരക്ഷാ, വിദ്യാഭ്യാസ മേഖലകൾക്ക് ,ഊന്നൽ നൽകി മണീട് ബജറ്റ്
March 1, 2026

കാർഷിക , സാമൂഹ്യ സുരക്ഷാ, വിദ്യാഭ്യാസ മേഖലകൾക്ക് ,ഊന്നൽ നൽകി മണീട് ബജറ്റ്

  പിറവം : മണീട് ഗ്രാമപഞ്ചായത്ത് 2026 – 2027 വർഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോൻസി വർഗീസ് അവതരിപ്പിച്ചു സർക്കാരിൽ നിന്നും ലഭിച്ചപദ്ധതി വിഹിതവും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനവും പഞ്ചായത്തിൻറെ തനത് ഫണ്ടും സംയോജിപ്പിച്ചു കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് . 24 ,4324950 (24 കോടി 43 ലക്ഷത്തി ഇരുപത്തിനാലായിരത്തി തൊള്ളായിരത്തി
പിണറായി സർക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)
March 1, 2026

പിണറായി സർക്കാർ തൊഴിലാളികളെ വഞ്ചിക്കുന്നു – എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)

  പിറവം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നതായി അവകാശപ്പെടുന്ന പിണറായി സർക്കാർ യാഥാർത്ഥ്യത്തിൽ അതേ നയങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ബിജു ആരോപിച്ചു. മാർച്ച് 11ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം പിറവം ജംഗ്ഷനിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യപ്രസംഗം
February 27, 2026

പിറവത്തെ വികസന മുരടിപ്പ് ആരോപിച്ചു എം.എൽ.എ. ഓഫീസിലേക്ക് എൻ.ഡി.എ. മാർച്ച് നടത്തി

    പിറവം : 4 വർഷംമന്ത്രിയായും, 10വർഷം.എം. എൽ.എയായും മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനൂപ് ജേക്കബ് എം.എൽ.എയുടെ വികസന വിരുദ്ധ സമീപനത്തിലും മണ്ഡലത്തിലെ സ്തംഭനാവസ്ഥയിലും പ്രതിഷേധിച്ച് എൻ.ഡി.എ. പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ. ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. പിറവം പള്ളി കവലിൽ നിന്നും ആരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിനു മുന്നിൽ ബാരിക്കേട് ഉയർത്തിപോലീസ് തടഞ്ഞു.
February 27, 2026

സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്

    പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു . അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം . എക്സ് സർവീസ് ജീവനക്കാർക്ക് മുൻഗണന . താല്പര്യമുള്ളവർ മാർച്ച് 2 -ന് രാവിലെ 11 മണിക്ക് താലൂക്ക് ആശുപത്രി നടക്കുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>