ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉദ്‌ഘാടനം
പിറവം : പാമ്പാക്കുട എം ടി എം ഹയർ സെക്കൻഡറിസ്കൂളിൽ എം എൽ എ യുടെ പ്രാദേശീക വികസനഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉത്ഘാടനം അനൂപ് ജേക്കബ് എം.എൽ എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ഡോ. ജോൺസ് എബ്രാഹം റീശ് കോറെസ് പ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റോയ് പുത്തൂരാൻ , പഞ്ചായത്ത് പ്രസിഡൻ്റ് ഷീല ബാബു ,ബ്ലോക്ക് മെമ്പർ കുഞ്ഞുമോൻ ഫിലിപ്പ് , ജോമോൾ റെജി , ‘അനുമോൾ ജോയി, ജെസ്സി. കെ ജോയി, ബിന്ദു ജിബി , ഷാജി വി.പി, ജോയി മുള്ളൻ കുഴി എന്നിവർ സംബന്ധിച്ചു.,
ചിത്രം : പാമ്പാക്കുട എം ടി എം ഹയർ സെക്കൻഡറിസ്കൂളിൽ എം എൽ എ യുടെ പ്രാദേശീക വികസനഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉദ്‌ഘാടനം അനൂപ് ജേക്കബ് എം.എൽ എ നിർവഹിക്കുന്നു
.
