Back To Top

March 3, 2026

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു – എം.എൽ.എ. സന്ദർശനം നടത്തി

 

പിറവം : നിയോജകമണ്ഡലത്തില്‍ കെ.എസ്.ടി.പി- യുടെ കീഴില്‍ നടക്കുന്ന കുമരകം – നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായുള്ള പെരുവം – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത് നേരിൽകണ്ട് വിലയിരുത്തുന്നതിനായി അനൂപ് ജേക്കബ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. റോഡിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ പാലങ്ങളുടെയും കലുങ്കുകളുടെയും പണി പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പടവെട്ടിപ്പാലത്തിന് സമാന്തരപാത നിർമ്മിച്ച ശേഷം പടവെട്ടിപ്പാലം പൊളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ടര മാസത്തിനുള്ളിൽ പെരുവ – പിറവം – പെരുവാംമൂഴി റോഡിൽ വരുന്ന എല്ലാ പാലങ്ങളുടെയും കലങ്കുകളുടെയും നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിര്‍മ്മാണം മുടങ്ങിയപ്പോള്‍ നിയമസഭയില്‍ അടിയന്തിര ചോദ്യവും, സബ് മിഷനുകളും, ശ്രദ്ധ ക്ഷണിക്കലും അനൂപ്‌ ജേക്കബ്‌ എം.എല്‍.എ ഉന്നയിച്ചിരുന്നു. പൊതുമരാമത്ത്, ധനകാര്യ വകുപ്പ് മന്ത്രിമാരുമായി എം.എല്‍.എ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവൃത്തികള്‍ പുനരാരംഭിച്ചത്. പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അനൂപ്‌ ജേക്കബ്‌ എം.എല്‍.എ അറിയിച്ചു. പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍ പ്രദീപ്‌ കുമാര്‍, പിറവം മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്സണ്‍ അന്നമ്മ ടോമി, അരുണ്‍ കല്ലറയ്ക്കല്‍, വത്സല വര്‍ഗീസ്‌, ജിന്‍സി രാജു, ഷാ ഇലഞ്ഞിമറ്റം, തോമസ് തേക്കുംമൂട്ടില്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ഉദ്യോഗസ്ഥരും എം.എല്‍.എ-യോടൊപ്പം ഉണ്ടായിരുന്നു.

 

ചിത്രം : കുമരകം – നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായുള്ള പെരുവം – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത് നേരിൽകണ്ട് വിലയിരുത്തുന്നതിനായി അനൂപ് ജേക്കബ് എം.എൽ.എ സ്ഥലം സന്ദർശിക്കുന്നു.

 

Prev Post

തെങ്ങുകയറ്റ തൊഴിലാളിക്ക് രക്ഷകരായി അഗ്നി രക്ഷാ പ്രവർത്തകർ

Next Post

താൽക്കാലിക ഡ്രൈവർ ഒഴിവ്

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>