Back To Top

March 2, 2026

കരിയർ ഓറിയന്റേഷൻ ശില്പശാല  

 

പിറവം : ഇലഞ്ഞി,സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി കരിയർ ഓറിയന്റേഷൻ ശില്പശാലയും ബോധവൽക്കരണ ക്ലാസും നടന്നു. ശില്പശാലയുടെ ഉദ്‌ഘാടനം തൃശൂർ സെന്റ് തോമസ് കോളേജിലെ പ്രൊഫസറും കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമായ ഡോ. ജെയ്‌സൺ പനേങ്ങാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മെമ്പറുമായ മാജി സന്തോഷ് അധ്യക്ഷത വഹിച്ചു . യോഗത്തിൽ ജോജു ജോസഫ്, ഡോ.സെൽവി സേവ്യർ , വിനോദ് പി, ജാസ്മിൻ ജേക്കബ്, കെസിയ എലിസബത്ത് മാത്യു , ജിയ സാറ ജോബി, ജെ ജെയ്‌സ് അരുൾ സാമി എന്നിവർ പ്രസംഗിച്ചു. ശില്പശാലയിൽ അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു.

 

ചിത്രം: ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഓറിയന്റേഷൻ ശില്പശാല തൃശൂർ സെന്റ് തോമസ് കോളേജിലെ പ്രൊഫസറും കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമായ ഡോ.ജെയ്‌സൺ പനേങ്ങാടൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും

Next Post

ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ ഉദ്‌ഘാടനം

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>