November 16, 2024
കരിമ്ബനയിലെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി
കൂത്താട്ടുകുളം : കരിമ്ബനയിലെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കൂത്താട്ടുകുളം കരിമ്ബനയില്‍ കശാപ്പ് തൊഴിലാളികള്‍ താമസിച്ച വീട്ടില്‍ തിരുവനന്തപുരം അബൂരി ആനന്ദ ഭവൻ വീട്ടില്‍ ബിനു എന്ന രാധാകൃഷ്ണനെ (47) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി തമിഴ്നാട് തെങ്കാശി സ്വദേശിയായ നാഗാർജുൻ കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീ.ജില്ല സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് കണ്ടെത്തിയത്.
