Back To Top

November 16, 2024

ശിശുക്കളുടെ സമഗ്രവളർച്ച രാജ്യത്തിന്റെ നേട്ടം- ഐഷ മാധവ്

By

 

 

പിറവം: ശിശുക്കളുടെ സമഗ്രവളർച്ച രാജ്യത്തിനും ജനത്തിനും നേട്ടം ഉണ്ടാക്കുമെന്നും വിദ്യാഭ്യാസം അതാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഐഷ മാധവ്. ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെ ശിശുദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പൊതുപ്രവർത്തകകൂടിയായ ഐഷ മാധവ്. ചടങ്ങിൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു . ക്രെഡിറ്റ് സൊസൈറ്റി സി എഫ് സി ഐ സി ഐ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജോജു ജോസഫ്, സാലി കെ.മത്തായി,

ജാസ്മിൻ ജേക്കബ്, റീവ് ഏലിയാസ് ജോൺ, ആരോൺ എസ് ഡാനിയേൽ, ക്രിസ് ജിനു പാങ്ങോട്ട്, ബേസിൽ മനേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരവും ചാച്ചാജിമാരുടെ മത്സരവും നടത്തപ്പെട്ടു. കുട്ടികളുടെ ചാച്ചാജിയായി ക്രിസ് ജിനു പാങ്ങോട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.

 

അടിക്കുറിപ്പ്

ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഐഷ മാധവ് നിർവഹിക്കുന്നു. ജാസ്മിൻ ജേക്കബ് സാലി കെ.മത്തായി , ജോജു ജോസഫ്, ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, മനോജ് പി. തോമസ് , ബേസിൽ റെനോൾ , ജസ്ബീൻ ശ്രീജി എന്നിവർ സമീപം.

 

Prev Post

തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി…

Next Post

കരിമ്ബനയിലെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി

post-bars