ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
മുളക്കുളം : വടുകുന്നപ്പുഴയിൽ ആംബുലൻസ് അപകടത്തിൽപെട്ട് സ്‌പൈനൽ കോഡിന് പരുക്കു പറ്റി അരയ്ക്കു താഴെ തളർന്നുപോയ പുൽതുറയിൽ ബൈസൺ(35) മരിച്ചു. വൈക്കം ഇന്റോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്നതിനു ശേഷം തിരികെ പോത്താനിക്കാട് പോകുന്നതിനിടെ രാത്രി 7.30 ഓടെ മുളക്കുളം വടുകുന്നപുഴയിലാണ് അപകടം സംഭവിച്ചത്. ആംബുലൻസിൽ നാല് പേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ബെൻസന്റെ മൃതദേഹം പിറവം സർക്കാര് ആശുപത്രിയിൽ മോർച്ചറിയിൽ.
