Back To Top

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച്‌ പിറവം സ്വദേശി
February 21, 2026

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച്‌ പിറവം സ്വദേശി

പിറവം : 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച്‌ പിറവം സ്വദേശി റിട്ടയർഡ് എസ് ഐ സജിമോനാണ് പരാതിയുമായി പൊലീസിനെയും ഹൈക്കോടതിയെയും സമീപിച്ചത്.ഓർമ പിശകില്‍ ലോട്ടറി നഷ്ടപെട്ടതെങ്ങനെ എന്ന് സജിമോൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ വിവരിച്ചു.   ഇത് പിറവം പാഴൂർ സ്വദേശി സജിമോൻ, റിട്ടയർഡ് എസ് ഐയാണ്. ലോട്ടറി എടുക്കല്‍ പതിവാക്കിയ വ്യക്തി.
February 20, 2026

സുവിശേഷ യോഗം

  പിറവം : കാൽവറി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട വൈ.എം.സി.എ. ഹാളിൽ 22 ഞായറാഴ്ച വൈകിട്ട് 6 .30 മുതൽ 8 .30 വരെ സുവിശേഷയോഗം നടക്കും. ഡോ. എം.സി. വർഗീസ് സുവിശേഷ സന്ദേശം നൽകും.  
പിറവത്ത് 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടുവെന്ന പരാതിയുമായി റിട്ട. എ.എസ്.ഐ. രംഗത്ത്
February 20, 2026

പിറവത്ത് 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടുവെന്ന പരാതിയുമായി റിട്ട. എ.എസ്.ഐ.

  പിറവം : 20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി നഷ്ട്ടപ്പെട്ടുവെന്ന പരാതിയുമായി പാഴൂർ സ്വദേശിയായ റിട്ട. എ.എസ്ഐ. കെ.കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് ഇദ്ദേഹം പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുകയാണ്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഈ ടിക്കറ്റിനാണ് നിലവിൽ ഇദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
February 20, 2026

പൊതു ബോധവൽക്കരണ ശിൽപശാല – പിറവം നഗരസഭ

  പിറവം : വ്യവസായ വകുപ്പിന്റെ സംരംഭക വർഷം 4.0 പദ്ധതിയുടെ ഭാഗമായി പിറവം നഗരസഭയിൽ ഒരു പൊതു ബോധവൽക്കരണ ശില്പശാല 2026 ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ 9:30 ന് പിറവം നഗരസഭ ഹാൾ (5-ാം നില) നടക്കും. നവസംരംഭകർക്കും നിലവിൽ സംരംഭം ഉള്ളവർക്കും ലഭ്യമായ വിവിധ സർക്കാർ സംരംഭകത്വ സഹായ പദ്ധതികളെക്കുറിച്ചും സബ്‌സിഡികളെക്കുറിച്ചും
ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് ജബഗഡദശിന്റെ ആവേശത്തിൽ ചിന്മയ യൂണിവേഴ്സിറ്റി
February 20, 2026

ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് ജബഗഡദശിന്റെ ആവേശത്തിൽ ചിന്മയ യൂണിവേഴ്സിറ്റി

  പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല സംഘടിപ്പിക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റായ ജബഗഡദശിന് അരങ്ങുണർന്നു. സർവകലാശാലയുടെ ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഈ മേളയിൽ മാറ്റുരയ്ക്കുന്നു. ജബഗഡദശിന്റെ ഭാഗമായി ടെക്ക് ഫെസ്റ്റ്, മാനേജ്മെന്റ് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന
February 20, 2026

റബർ തോട്ടത്തിന് തീപിടിച്ച് ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

  പിറവം : പിറവം കൊമ്പനാമല എന്ന സ്ഥലത്ത് റബർ തോട്ടത്തിന് തീപിടിച്ച് തോട്ടത്തിന്റെ ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. എബ്രഹാം (71) നാരേക്കാട്ട്, പിറവം എന്നയാൾക്കാണ് പൊള്ളലേറ്റത്. ഉടൻ തന്നെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വലിയ വാഹനങ്ങൾ എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ആംബുലൻസിലാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ തീ
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>