Back To Top

February 20, 2026

റബർ തോട്ടത്തിന് തീപിടിച്ച് ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

 

പിറവം : പിറവം കൊമ്പനാമല എന്ന സ്ഥലത്ത് റബർ തോട്ടത്തിന് തീപിടിച്ച് തോട്ടത്തിന്റെ ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. എബ്രഹാം (71) നാരേക്കാട്ട്, പിറവം എന്നയാൾക്കാണ് പൊള്ളലേറ്റത്. ഉടൻ തന്നെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വലിയ വാഹനങ്ങൾ എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ആംബുലൻസിലാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനായിപോയത്. അതുമൂലം പൊള്ളലേറ്റ ആളെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചു. കടുത്ത വേനൽ മൂലമാണ് തോട്ടത്തിന്‌ തീ പിടിച്ചതെന്ന്‌ കരുതുന്നു.

 

Prev Post

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

Next Post

ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് ജബഗഡദശിന്റെ ആവേശത്തിൽ ചിന്മയ യൂണിവേഴ്സിറ്റി

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>