പി എൻ പണിക്കർ അനുസ്മരണവും,സാഹിത്യ പ്രതിഭാ പുരസ്കാര സമർപ്പണവും
പിറവം : കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ അനുസ്മരണവും സാഹിത്യ പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.ഗാന്ധിദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ കെ സി തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ ഡോ. എം സി ദിലീപ് കുമാർ, എം.എം ഷാജഹാൻ പി സി ജോസ് ,പ്രശാന്ത് പ്രഹ്ലാദ്, ഷാജു ഇലഞ്ഞിമറ്റം, പുഷ്കല ഷണ്മുഖൻ, ജയിംസ് കുറ്റിക്കോട്ടയിൽ, മുൻസിപ്പൽ കൗൺസിലർമാർ, ഗാന്ധി ദർശൻ വേദി ഭാരവാഹികൾ എന്നിവർ സംസാരിച്ചു. തുടർന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബിന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി ആദരിച്ചു.
ചിത്രം : ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി.എൻ പണിക്കർ അനുസ്മരണവും സാഹിത്യ പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
