Back To Top

June 23, 2026

പിറവം നിയോജക മണ്ഡലത്തിന് കടുത്ത അവഗണന സിപിഐ എം പ്രതിഷേധം 25 ന്  

 

 

പിറവം : സംസ്ഥാന ബഡ്‌ജറ്റിൽ പിറവം മണ്ഡലത്തോട് സർക്കാർ കാണിച്ച അവഗണനയിലും എം.എൽ.എയും മന്ത്രിയുമായ അനുപ് ജേക്കബ് പുലർത്തുന്ന നിഷ്ക്രിയ നിലപാടിലും പ്രതിഷേധിച്ചു

സിപിഐ എം 25 ന് വ്യാഴം വൈകിട്ട് 5ന് പിറവത്ത് പ്രതിഷേധ സായാഹ്നം നടത്തും. പ്രതിഷേധ സമ്മേളനം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ജനുവരിയിൽ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ 29.25 കോടി രൂപയുടെ പദ്ധതി പിറവത്തിന് അനുവദിച്ചിരുന്നു.പക്ഷെ അനൂപ് ജേക്കബ് എംഎൽഎ ഇത്തവണ മന്ത്രിയായപ്പോൾ വിവിധ പദ്ധതികൾക്കായി 20.5 കോടി രൂപയാണ് അനുവദിച്ചത്.

ബഡ്ജജറ്റ് പുതുക്കിയപ്പോൾ 9.25 കോടിയുടെ കുറവുണ്ടായി. 33 ശതമാനത്തിൻ്റെ കുറവാണ് എംഎൽഎ മന്ത്രിയായ ശേഷം വന്ന ബഡ്ജറ്റിലുണ്ടായത്. എക്സൈസ് കടവ് പാലം, മുടങ്ങിക്കിടക്കുന്ന മുത്തോലപുരം പഴം പച്ചക്കറി സംഭരണ കേന്ദ്രം, വിവിധ റോഡുകൾ, ഉൾപ്പെടെയുള്ള പദ്ധതികളെ പാടെ അവഗണിച്ചു. എം.വി.ഐ.പി കനാൽ നവീകരണം 11.56 കോടി, ഇടയാർ എംപിഐ – 6.14 കോടി, ഹിൽ പാലസ് നവീകരണം1.5 കോടി, പിറവം കൊള്ളിക്കൽ – കൊച്ചു പള്ളി റോഡ്- 2 കോടി, എക്സൈസ് കടവ് പാലംഡി പി ആർ 5 ലക്ഷം ഇതെല്ലാം ഒഴിവാക്കി. കൂടാതെ ടോക്കൺ പ്രൊവിഷനിൽ കൊണ്ടുവന്ന 285.50 കോടിയുടെ 9 പദ്ധതികളും യു.ഡി.എഫ് ബഡ്ജറ്റിൽ ഒഴിവാക്കി. മുൻ എൽ.ഡി.എഫ് സർക്കാരുകൾ പണം അനുവദിച്ചിലും എംഎൽഎയുടെ നിഷ്ക്രക്രയത്വം കൊണ്ട് നടപ്പാക്കാത്ത പദ്ധതികളും നിരവധിയാണ്.

തിരുവാങ്കുളം ബൈപ്പാസ്, കുരീക്കാട് മേൽപ്പാലം ,ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക്, മണീട് ഗവ.എച്ച്എസ്എസ് മന്ദിരം, മണിമലക്കുന്ന് ഗവ.കോളേജ് സ്റ്റേഡിയം, ഇലഞ്ഞിടെക്നിക്കർ സ്കൂൾ മന്ദിരം ഉൾപ്പെടെയുള്ള പദ്ധതികൾ പരിഗണിച്ചിട്ടു പോലുമില്ല. മുവാറ്റുപുഴയാറിനു കുറുകെയുള്ള പിറവം എക്‌സൈസ് കടവ് പാലം നിര്‍മ്മാണത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്താത്ത 75 കോടി രൂപയുടെ പ്രത്യേക അനുമതി വാങ്ങുമെന്ന പ്രഖ്യാപനം നടത്തി ജനങ്ങളെ വിഡികളാക്കുന്ന സമീപനമാണ് മന്ത്രിയുടെത്. സർക്കാരിന്റെ അവഗണനയിലും എംഎൽഎ യുടെ നിഷ്ക്രിയത്വത്തിലും ശക്തമായ പ്രതിഷേധമുയരുമെന്ന് ഏരിയാ സെക്രട്ടറി പി ബി രതീഷ് ,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി സലിം ,സി കെ പ്രകാശ്, വി ആർ സോമൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

Prev Post

മന്ത്രി അനൂപ് ജേക്കബിന് പിറവം നഗരസഭയില്‍ സ്വീകരണം

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>