Back To Top

നിര്യാതനായി
March 28, 2026

നിര്യാതനായി

പിറവം : രാമമംഗലം, കോട്ടപ്പുറം കരിക്കുംമലയിൽ തങ്കപ്പൻ കെ. പി. (74) നിര്യാതനായി. സംസ്ക്കാരം 29.03.2026 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മേമ്മുറി പൊതുശ്മശാനത്തിൽ. ഭാര്യ – കാർത്ത്യായനി ഏഴക്കരനാട് മാരിക്കരയിൽ കുടുംബാംഗമാണ്. മക്കൾ :- സജിത, സജി. മരുമക്കൾ – വാസു, സ്വപ്ന.   ചിത്രം : തങ്കപ്പൻ കെ.പി.  
സാബു. കെ ജേക്കബിന് ആവേശകരമായ സ്വീകരണം നൽകി കാർഷിക ഗ്രാമങ്ങളായ പാമ്പാക്കുടയും, തിരുമാറാടിയും
March 28, 2026

സാബു. കെ ജേക്കബിന് ആവേശകരമായ സ്വീകരണം നൽകി കാർഷിക ഗ്രാമങ്ങളായ പാമ്പാക്കുടയും, തിരുമാറാടിയും

  പിറവം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു. കെ ജേക്കബിന് ആവേശകരമായ സ്വീകരണം നൽകി കാർഷിക ഗ്രാമങ്ങളായ പാമ്പാക്കുടയും, തിരുമാറാടിയും.പാമ്പാക്കുട പഞ്ചായത്തിലെ പെരിയപ്പുറത്തു നിന്നാണ് പര്യടനം തുടങ്ങിയത്.കക്കയത്തും തൊടുവാക്കുഴിയിലും തൊഴിലാളികളുടെ നിറസാന്നിധ്യമുണ്ടായി. ജപ്തിയിൽ കിടക്കുന്ന തൊടുവാക്കുഴി തിരുക്കൊച്ചി കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ അവസ്ഥയും ഇവിടെ ചർച്ചയായി. കാക്കൂർ പാലച്ചുവട്ടിൽ നിന്നാണ് തിരുമാറാടി പഞ്ചായത്തിലെ പര്യടനം തുടങ്ങിയത്.
പാമ്പാക്കുട, കൂത്താട്ടുകുളം മേഖലകളിൽ പര്യടനം നടത്തി എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം
March 28, 2026

പാമ്പാക്കുട, കൂത്താട്ടുകുളം മേഖലകളിൽ പര്യടനം നടത്തി എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം

  പിറവം : പിറവം നിയോജക മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ചു എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്ബ്രഹാം ഓണക്കൂർ, അഞ്ചെൽപ്പെട്ടി, പാമ്പാക്കുട, കൂത്താട്ടുകുളം, ഇലഞ്ഞി മേഖലകളിൽ തെരെഞ്ഞെടുപ്പ് പര്യടനം നടത്തി. കേന്ദ്ര ഗവർമെന്റിന്റെ ജനക്ഷേമ പദ്ധതികൾ പിറവം മണ്ഡലത്തിൽ നടപ്പാക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്ന് സ്ഥാനാർഥി ഉറപ്പു നൽകി. സ്ഥാനാർത്ഥിക്കൊപ്പം എൻ,ഡി,എ. നേതാക്കളായ എം
March 28, 2026

പിറവം പള്ളി കയ്യേറ്റ ശ്രമത്തിനെതിരെ പ്രതിഷേധം

പിറവം : ഓർത്തഡോക്സ് സഭയുടെ പൂർണ്ണ അവകാശത്തിലും , നിയന്ത്രണത്തിലുമുള്ള പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ അനധികൃതമായി കയറാനായുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമത്തിനെതിരെ പള്ളിയിൽ കൂടിയ മാനേജിങ് കമ്മറ്റിയുടെയും, ഭക്ത സംഘടനകളുടെയും യോഗം ശക്തമായി പ്രതിഷേധിച്ചു. പരമോന്നത സുപ്രീം കോടതിയുടെ ഉത്തരവും, പോലീസ് സംരക്ഷണവും ലഭിച്ചിട്ടുള്ള പള്ളിയിൽ , പിറവം പള്ളിയുമായി യാതൊരുവിധ
March 27, 2026

കാർ ഓട്ടോറിക്ഷയിലിടിച്ചു ഡ്രൈവർക്ക് മരണം          

    പിറവം : കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഓണക്കൂർ പെരിയപ്പുറം റോഡിലാണ് അപകടം ഉണ്ടായത്. കെ.എസ്.ആർടിസി റിട്ട.ഡ്രൈവർ ഓണക്കൂർ ഇലവനാക്കുഴിയിൽ സോമൻ (59) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ വിദ്യാർത്ഥികൾ മർദ്ദിച്ചതായും പരാതിയുണ്ട്. ഇതിനെ തുടർന്ന് ചിന്മയ വിശ്വവിദ്യാപീഠം
പിറവം പട്ടണത്തിലെ ഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം
March 26, 2026

പിറവം പട്ടണത്തിലെ ഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം

  പിറവം: പിറവം പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പിറവത്ത് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ സമാന്തര പാലം നിര്‍മിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പിറവം നിയോജമണ്ഡലം -എന്‍ഡിഎസ്ഥാനാർഥി ജിബി അബ്രഹാം. എന്‍.ഡി.എ രാമമംഗലം ‘ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്തംഗം അനിത അനീഷ് അധ്യക്ഷത വഹിച്ചു. ട്വിന്റി-20 ജില്ല പ്രസിഡന്റ് പി.വൈ