March 30, 2026
രാമമംഗലം ഷട്ട്ക്കാല ഗോവിന്ദമാരാരുടെ നാട്ടിലൂടെ അനുഗ്രഹം തേടി സാബു കെ ജേക്കബ്
പിറവം : ഷട്ക്കാല ഗോവിന്ദ മാരാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ രാമമംഗലം പഞ്ചായത്തിലെ ഊരമന ശിവലിയിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി സാബു. കെ ജേക്കബിൻ്റെ തിങ്കളാഴ്ചത്തെ പര്യടനം തുടങ്ങിയത്. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന പറമ്പ്രക്കാട് ,ഉന്നേക്കാട്, ഗാന്ധിനഗർ, പാത്തിക്കൽ, പൊന്നും കുഴി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ ആവശ്യം പരിഹരിക്കാമെന്ന് ഉറപ്പു നൽകി.
