പിറവം പട്ടണത്തിലെ ഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം
പിറവം: പിറവം പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പിറവത്ത് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ സമാന്തര പാലം നിര്‍മിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പിറവം നിയോജമണ്ഡലം -എന്‍ഡിഎസ്ഥാനാർഥി ജിബി അബ്രഹാം. എന്‍.ഡി.എ രാമമംഗലം ‘ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്തംഗം അനിത അനീഷ് അധ്യക്ഷത വഹിച്ചു. ട്വിന്റി-20 ജില്ല പ്രസിഡന്റ് പി.വൈ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. എന്‍.ഡി.എ ഭാരവാഹികളായ എം.എന്‍. മധു, എം.എ വാസു, വി.എസ് സത്യന്, അരുണ്‍ മാമ്മലശ്ശേരി, ലിന്‍ന്റോ വിത്സന് തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.ഡി.എ രാമമംഗലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പിറവം നിയോജമണ്ഡലം എന്‍.ഡി.എ സ്ഥാനാർഥി ജിബി എബ്രഹാം സംസാരിക്കുന്നു
.
