Back To Top

March 28, 2026

പിറവം പള്ളി കയ്യേറ്റ ശ്രമത്തിനെതിരെ പ്രതിഷേധം

പിറവം : ഓർത്തഡോക്സ് സഭയുടെ പൂർണ്ണ അവകാശത്തിലും , നിയന്ത്രണത്തിലുമുള്ള പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ അനധികൃതമായി കയറാനായുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമത്തിനെതിരെ പള്ളിയിൽ കൂടിയ മാനേജിങ് കമ്മറ്റിയുടെയും, ഭക്ത സംഘടനകളുടെയും യോഗം ശക്തമായി പ്രതിഷേധിച്ചു. പരമോന്നത സുപ്രീം കോടതിയുടെ ഉത്തരവും, പോലീസ് സംരക്ഷണവും ലഭിച്ചിട്ടുള്ള പള്ളിയിൽ , പിറവം പള്ളിയുമായി യാതൊരുവിധ ബന്ധമില്ലാത്ത ഒരു കോടതി ഉത്തരവിന്റെ മറവിൽ യാക്കോബായ വിഭാഗം പള്ളിമുറ്റത്ത്‌ സ്ഫോടക വസ്തുക്കൾ പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വൈദീകരെയും , വിശ്വാസികളെയും അസഭ്യം പറയുകയും ചെയ്ത്, മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാനുള്ള നടപടിയാണെന്നും യോഗം ആരോപിച്ചു. ഇതിനെതിരെ 29 ഞായറാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

 

 

 

 

 

 

Prev Post

കാർ ഓട്ടോറിക്ഷയിലിടിച്ചു ഡ്രൈവർക്ക് മരണം          

Next Post

പാമ്പാക്കുട, കൂത്താട്ടുകുളം മേഖലകളിൽ പര്യടനം നടത്തി എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം

post-bars