March 26, 2026
സാബു കെ ജേക്കബിനെ സ്വീകരിച്ചു കണയന്നൂരും എടയ്ക്കാട്ടുവയലും
പിറവം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ ജേക്കബിനെ ചേർത്തു പിടിച്ച് കണയന്നൂരിലേയും എടയ്ക്കാട്ടുവയലിലേയും നാട്ടുകാർ. വെട്ടിക്കൽ ഒ.ഇ.എൻ ഭാഗത്തുനിന്നാണ് വ്യാഴാഴ്ച പര്യടനം ആരംഭിച്ചത്. വെട്ടിക്കൽ നഗർ, തുപ്പുംപടി, തലക്കോട്, മഹാത്മ, തെക്കിനേത്ത് നിരപ്പ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്.അവസരം തന്നാൽ എന്നും ഒപ്പമുണ്ടാകുമെന്നും നാടിൻ്റെ മുടങ്ങിക്കിടക്കുന്ന വികസന സ്വപ്നങ്ങൾ പൂവണിയിക്കുമെന്നും
