May 18, 2026
വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ വൈകുന്നു : ജനങ്ങൾ ദുരിതത്തിൽ
പിറവം : കഴിഞ്ഞ വ്യാഴാഴ്‌ചയുണ്ടായ ശക്തമായ കാറ്റിൽ മരം വീണു താറുമാറായ വൈദ്യുതി വിതരണം സാധാരണ നിലയിലാകാത്തതോടെ പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും 4 ദിവസമായി ഇരുട്ടിൽ. മാമലശേരി, നെട്ടുപ്പാടം, നെയ്ത്തുശാലപ്പടി, ചിറക്കടവ്, താറ്റുപാടം പരിസരം ഉൾപ്പെടെ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുന്നത്. പാമ്പാക്കുട ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലാണു 2 പഞ്ചായത്തുകളും ഉൾപ്പെടുന്നത്.
