Back To Top

May 16, 2026

ഒ.സി.വൈ.എം വാർഷികാഘോഷവും, പ്രതിഭാ സംഗമവും

 

 

പിറവം : കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വാർഷിക സമ്മേളനവും,പ്രതിഭ സംഗമവും ഞായറാഴ്ച വൈകിട്ട് 4.30 മണി മുതൽ നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. കണ്ടനാട് ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട് റവ.ഫാ. ബേസിൽ ജോർജ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്താ സഖറിയ മാർ സേവേറിയാസ്,പിറവം നിയോജകമണ്ഡലം എം.എൽ.എ അഡ്വ.അനൂപ് ജേക്കബ്,ആറന്മുള നിയോജകമണ്ഡലം എം.എൽ.എ അഡ്വ.അബിൻ വർക്കി എന്നിവർ ചടങ്ങിൽ സംബന്ധിക്കും തുടർന്ന് ഭദ്രാസനത്തിലെ വിവിധ ദേവാലയത്തിലെ യുവജനപ്രസ്ഥാനം അംഗങ്ങളെ കോർത്തിണക്കികൊണ്ട് അണിയിച്ചൊരുക്കുന്ന ടാലന്റ് നൈറ്റ് 2026 പ്രശസ്ത സിനിമാതാരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിക്കും.

 

Prev Post

ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ വാർഷികം

Next Post

ഇരട്ടകൾക്ക് പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരം

post-bars