Back To Top

June 4, 2026

പരിസ്ഥിതി ദിനത്തിൽ നട്ട തണൽ മരം വെട്ടി നശിപ്പിച്ചതായി പരാതി

 

പിറവം : 2015 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നട്ട തണൽ മരം സാമൂഹ്യ വിരുദ്ധൻ ഒരു പരിസ്ഥിതി ദിനത്തോടടുത്ത ദിവസം വെട്ടി നശിപ്പിച്ചതായി പരാതി. സാമൂഹ്യ വനവൽക്കരണ പരിപാടികളുടെ ഭാഗമായി വനം വകുപ്പ് വിതരണം ചെയ്തു വച്ച് പിടിപ്പിച്ച മരമാണ് വെട്ടി നശിപ്പിച്ചത്. പെരിയപ്പുറം ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇ.എം.എസ് സാംസ്കാരികനിലയത്തിന് മുൻവശം റോഡരികിൽ നട്ട് പരിപാലിച്ച് വന്നിരുന്ന മരത്തിൻ്റെ കടയ്ക്കലാണ് മെഷീൻ വാൾ വീണത്. ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്നതിനിടയിൽ ഇന്നലെയാണ് മരം വെട്ടി മാറ്റിയത് .

ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ നടപടികൾ സീകരിക്കണമെന്ന് ആവശ്യപ്പെട്ടു ടി.കെ. സദനൻ, കെ.വി കനകാംബരൻ , സി . എ വേലായുധൻ എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുകയും അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട് .

 

ചിത്രം : പരിസ്ഥിതി ദിനത്തിൽ നാട്ടു പിടിപ്പിച്ച തണൽ മരം ഒരു പരിസ്ഥിതി ദിനത്തോടടുത്ത ദിവസം വെട്ടി നശിപ്പിച്ച നിലയിൽ.

 

Prev Post

ഹിസ്റ്ററോ 2026 – വിഷൻ വിത്തിൻ സമഗ്ര ഹിസ്റ്ററോസ്കോപ്പി വർക്ക്‌ഷോപ്പ് വിജയകരമായി സംഘടിപ്പിച്ചു.

post-bars