Back To Top

June 4, 2026

ഹിസ്റ്ററോ 2026 – വിഷൻ വിത്തിൻ സമഗ്ര ഹിസ്റ്ററോസ്കോപ്പി വർക്ക്‌ഷോപ്പ് വിജയകരമായി സംഘടിപ്പിച്ചു.

കൊലഞ്ചേരി ::എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, കോലഞ്ചേരിയിലെ പ്രസവ സ്ത്രീരോഗ വിഭാഗം, ആർ.സി.ഒ.ജി കേരള ചാപ്റ്റർ, മലനാട് ഒബ്സ്റ്റട്രിക് സൊസൈറ്റിയും ചേർന്ന് എം.ഒ.എസ്.സിയിൽ കെ.എസ്.എം.സി അംഗീകൃത സമഗ്ര ഹിസ്റ്ററോസ്കോപ്പി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. എം.ഒ.എസ്.സി-യുടെ സി.ഇ.ഒയും സെക്രട്ടറിയുമായ അജു ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡോ. മിനി ഐസക് സ്വാഗതം ആശംസിച്ചു. ജോയ് പി. ജേക്കബ്, ഡോ. വർഗീസ് പോൾ, ഡോ. സോജൻ ഐപ്പ്, ഡോ. സിബിമോൾ, ഡോ. ഷമീമ, ഡോ. വി.പി. പൈലി എന്നിവർ ആശംസകൾ നേർന്നു. ഡോ. പ്രീത നന്ദി രേഖപ്പെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിൽ അധികം ഡോക്ടർമാർ പ്രസ്തുത പരുപാടിയിൽ പങ്കെടുത്തു.

 

ഡോ. വിനു ബാലകൃഷ്ണൻ, ഡോ. ചൈത്ര എന്നിവർ നേതൃത്വം നൽകിയ ഹാൻഡ്സ്-ഓൺ ഹിസ്റ്ററോസ്കോപ്പി സിമുലേഷൻ പരിശീലനം പ്രസവ-സ്ത്രീരോഗ വിദഗ്ധർക്കിടയിൽ അറിവ് പങ്കിടുന്നതിനും നൈപുണ്യ വികസനത്തിനും പ്രൊഫഷണൽ ഇടപെടലുകൾക്കും മികച്ച വേദിയായി.

Prev Post

തൊഴിലുറപ്പ് തൊഴിലാളികൾക്ക്  കടന്നൽ കുത്തേറ്റു .

post-bars