ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ വാർഷികം
പിറവം : ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ പിറവം മേഖല വാർഷികം സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി നവാബ് ജാൻ ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡന്റ് ബെന്നി എൻ സ്റ്റൈൽ അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥി നഗരസഭാ ചെയർമാൻ കെ.ആർ പ്രദീപ്‌കുമാറിനു യോഗത്തിൽ സ്വീകരണം നൽകി. ഒറ്റ ശ്വാസത്തിൽ ജലാശയത്തിന്റെ ഏറ്റവും ആഴങ്ങളിലേക്ക് മുങ്ങുക എന്ന നേട്ടംകൈവരിച്ച 68 വയസുകാരൻ ജെയിംസ് ഓണശേരിക്ക് ആദരവ് നൽകി . മർച്ചൻ്റ്സ് അസോസിയേഷൻ്റെ ഹാളിൽ നടന്ന യോഗത്തിൽ മേഖലയിലെ അംഗങ്ങൾക്ക് ഉള്ള മെമ്പർഷിപ് വിതരണം ജില്ലാ ട്രഷറർ അഷറഫ് കല്ലേലിൽ നിർവഹിച്ചു. മേഖലാ ഫണ്ട് ഏറ്റുവാങ്ങലും മുഖ്യ പ്രഭാഷണവും ജില്ലാ സെക്രട്ടറി അഷ്‌റഫ് ഇഞ്ചിക്കുടി നിർവഹിച്ചു . പിറവം പ്രസ് ക്ലബ് പ്രസിഡന്റ് എം ടി പൗലോസ് ,യു.ഡി.എഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, മേഴ്‌സി ജോർജ് , ജോയി സെലക്ഷൻ , പിസി ജോസഫ് എന്നിവർ സംസാരിച്ചു മേഖല സെക്രട്ടറി ആൽബിൻ ഓശാന സിൽക്‌സ് സ്വാഗതവും വൈസ് പ്രസിഡന്റ് സാം ബോംബെ ഫാഷൻ നന്ദിയും രേഖപ്പെടുത്തി. കെ. റ്റി. ജി. എ പിറവം മേഖല ഭാരവാഹികളായി .പ്രസിഡന്റ്-അലക്സാണ്ടർ പടിക്കൻ, സെക്രട്ടറി -ദിവാകരൻ മിഥുൻസ് , ട്രഷറർ ഷാജി അഡോൺസ് ,രക്ഷധികാരി ബെന്നി എൻ സ്റ്റൈൽ -ഓർഗനയിസിങ് സെക്രട്ടറി ആൽബിൻ പാവോടത്ത് എന്നിവരെ യോഗം തിരഞ്ഞെടുത്തു .
ചിത്രം : ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ പിറവം മേഖല വാർഷികം സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി നവാബ് ജാൻ ഉദ്ഘാടനം ചെയ്യുന്നു.
