May 21, 2026
രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം നടത്തി
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35ആമത് രക്ത സാക്ഷിത്വ ദിനം പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന, അനുസ്മരണം തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ചു .മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം യു.ഡി.എഫ്. ചെയർമാൻ എം.പി ഏലിയാസ് ഉദ്ഘാടനം ചെയ്തു.
