Back To Top

April 23, 2026

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം.

തൃശൂര്‍ : വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വത്തിൻ്റെ വെടിക്കെട്ട് പുര പൊട്ടിത്തെറിച്ച് അപകടമുണ്ടായതിന് പിന്നാലെയാണ് പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കൻ തീരുമാനിച്ചത്.

Prev Post

മടക്കിൽ ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണവും, മുടിയേറ്റും

Next Post

തെരുവ് നായ ആക്രമിക്കുന്നതിനിടെ കരിങ്കൽ ക്വാറിയിലെ പാറയിടുക്കിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപെടുത്തി

post-bars