Back To Top

December 1, 2024

ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

By

 

 

 

പിറവം : നിയന്ത്രണംവിട്ട ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. രാമമംഗലം ഹൈസ്കൂളിനു സമീപമാണ് സംഭവം. മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചതിന് ശേഷമാണ് സമീപത്തുള്ള ഐക്കര ചെറിയാൻ കുഞ്ഞിന്റെ വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്കു ലോറി പാഞ്ഞുകയറിയത്. ഈ സമയത്ത് ഇവിടെ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. എന്നാൽ വീടിന് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർ രാമമംഗലം സ്വദേശി ജോർജിനു അപകടത്തിൽ പരുക്കുണ്ട്. പാമ്പാക്കുട രാമമംഗലം റോഡിൽ ടോറസ് ലോറികൾ അമിത വേഗതയിലാണു സർവീസ് നടത്തുന്നതെന്നു വ്യാപക പരാതി ഉണ്ട്.

 

ചിത്രം : രാമമംഗലം ഹൈസ്കൂളിന് സമീപം വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയ ടിപ്പർ ലോ

റി

Prev Post

കക്കാട് ആറ്റുതീരം റോഡ് ഉദ്ഘാടനം ചെയ്തു

Next Post

കുടുംബാരോഗ്യ കേന്ദ്രം സബ് സെൻ്റർ മന്ദിര നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എ.ജയ…

post-bars