കക്കാട് ആറ്റുതീരം റോഡ് ഉദ്ഘാടനം ചെയ്തു
പിറവം: പിറവം നഗരസഭ ഒന്നാം ഡിവിഷനിൽ സംസ്ഥാന സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും നിന്നും അനുവദിച്ച 22 ലക്ഷം രൂപയും, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപയും, നഗരസഭ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച കക്കാട് ആറ്റുതീരം റോഡ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ: ബിമൽ ചന്ദ്രൻ, വത്സല വർഗീസ് കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, ആർ. പ്രശാന്ത്, ഡോ: അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ, പ്രശാന്ത് മമ്പുറത്ത്, ഷെബി ബിജു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: കക്കാട് ആറ്റുതീരം റോഡ് അനൂപ് ജേക്കബ് എം.എൽ.എ
ഉദ്ഘാടനം ചെയ്യു
ന്നു.
