താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസിന് സ്‌മാരകം
പിറവം: പിറവം താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് സ്മാരക കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണ ത്തിനിടയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടറാണ് വന്ദനാദാസ്. താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച ഒപി ബ്ലോക്കിൻ്റെ മൂന്നാംനി ലയിലാണ് 23.5 ലക്ഷം ചെലവിൽ 3,100 ചതുരശ്ര അടി വിസ്തൃതിയുള്ള കോൺഫറൻസ് ഹാൾ തുറന്നിരിക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഹാൾ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, കൗൺസിലർമാരായ രാജു പാണാലിക്കൽ, പി. ഗിരീഷ്‌കുമാർ, രമാ വിജയൻ, ബാബു പാറയിൽ, ജോജിമോൻ ചാരുപ്ലാവിൽ, ഏലിയാമ്മ ഫിലിപ്പ്, ഡോ.അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, അന്നമ്മ ഡോമി, ഡോ.സഞ്ജി പ്രതീഷ്, ബബിത ശ്രീജി, സി.കെ പ്രകാശ്,
നേതാക്കളായ സോമൻ വല്ലയിൽ, കെ.സി തങ്കച്ചൻ, സോജൻ ജോർജ്, സാജു ചേന്നാട്ട്, മെഡിക്കൽ സൂപ്രണ്ട് ഡോ. എം. രാജലക്ഷ്മി, നഗരസഭാ സെക്രട്ടറി വി. പ്രകാശ്കു മാർ എന്നിവരും പങ്കെടുത്തു.
ചിത്രം: പിറവം താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് സ്മാരക കോൺഫറൻസ് ഹാൾ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലിസാബു ഉദ്ഘാടനം ചെയ്യു
ന്നു
