Back To Top

November 3, 2025

പാമ്പാക്കുട സഹകരണ ബാങ്കിൻ്റെ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു

 

പിറവം : പാമ്പാക്കുട സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്‌തം നമ്പർ 3520

പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് ബാങ്ക് പ്രസിഡൻ്റ് പ്രൊഫ. എബി എൻ ഏലിയാസിൻ്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ മൂവാറ്റുപുഴ സഹകരണ വകുപ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ജയമോൻ യു ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്ത‌്‌ ഉദ്ഘാടനം നിർവഹിച്ചു. പാമ്പാക്കുട പഞ്ചായത്തിൽ അത്യാവശ്യ സമയങ്ങളിൽ ഒരു ആംബുലൻസ് സർവ്വീസിൻ്റെ ലഭ്യത ഇല്ലാതിരുന്ന പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ബാങ്ക് ഭരണസമിതി അത് പരിഹരിക്കുന്നതിന് വേണ്ടി പുതിയൊരു ആംബുലൻസ് സർവ്വീസ് ആരംഭിക്കുകയായിരുന്നു. ആംബുലൻസ് സർവ്വീസിനോടൊപ്പം ഫ്രീസർ, ജനറേറ്റർ സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ മുൻ പ്രസിഡൻ്റ് ജേക്കബ് മാത്യു മംഗലത്ത്, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പേഴ്‌സായ രാജു റ്റി യു, ജിജി പോൾ, സാജു സി എസ്, വർഗീസ് പോൾ, ഫിലിപ്പ് ഇരട്ടിയാനിയ്ക്കൽ, മനോജ് പി സി, ആൻജീന കുര്യൻ, സിനി ജോൺസൺ, ജയന്തി മനോജ്, ബാങ്ക് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

 

ചിത്രം : പാമ്പാക്കുട സർവ്വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് മൂവാറ്റുപുഴ സഹകരണ വകുപ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ജയമോൻ യു ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം നിർവഹിക്കുന്നു.

 

Prev Post

താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസിന് സ്‌മാരകം

Next Post

മണീട് ബസ്‌ കാത്തിരിപ്പു കേന്ദ്രം നിർമ്മാണ ഉദ്‌ഘാടനം

post-bars