സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ രജത ജൂബിലി വർഷത്തിൽ
പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ രജത ജൂബിലി വർഷത്തിലെ വാർഷികാഘോഷ പരിപാടികൾ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മാജി സന്തോഷ് അധ്യക്ഷത വഹിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ്, ഡോ.സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, ബേബി വർക്കി, ബിനു പൗലോസ്, ക്രിസ് ജിനു പാങ്ങോട്ട്, ലക്ഷ്മി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടോപ്പാസ് ഹൗസിനും ചാമ്പ്യന്മാർക്കും കലാതിലകത്തിനും കലാപ്രതിഭയ്ക്കും ട്രോഫികൾ കവി സമ്മാനിച്ചു. എണ്ണൂറോളം കലാകാരന്മാർ പങ്കെടുത്ത കലാസന്ധ്യയും അരങ്ങേറി.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ രജത ജൂബിലി വർഷത്തിലെ വാർഷികാഘോഷം വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യുന്നു.
