മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തങ്ങൾ ആരംഭിച്ചു
പിറവം : നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പിറവം മാർക്കറ്റിനുള്ളിൽ നഗരസഭ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ നിർവഹിച്ചു . ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്സൺ പുളിയ്ക്കൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ഷിബു തോമസ്, ടൗൺ വാർഡ് കൗൺസിലർ അരുൺ മാത്യൂ, ജോയി വാക്കാനയിൽ, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : നഗരസഭ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ നിർവഹിക്കുന്നു.
