Back To Top

March 15, 2026

കോട്ടയത്ത് എഫ്.എം. സ്റ്റേഷൻ സ്ഥാപിക്കും. ഫ്രാൻസിസ് ജോർജ് എം.പി.

 

 

പിറവം : കോട്ടയം കേന്ദ്രീകരിച്ച് എഫ്.എം.റേഡിയോ നിലയം സ്ഥാപിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.

കൊച്ചി,ദേവികുളം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇപ്പോൾ എഫ്.എം റേഡിയോ നിലയങ്ങൾ ഉള്ളത്. ഈ സ്റ്റേഷനുകളിൽ നിന്നുള്ള എഫ്.എം റേഡിയോ സിഗ്നൽ കോട്ടയം ജില്ലയുടെ ഭൂരിഭാഗം സ്ഥലങ്ങിലും ലഭിക്കുന്നില്ല. തരംഗങ്ങളുടെ സഞ്ചാര വഴിയിലുള്ള മലകളും, ഫ്ലാറ്റ് സമുച്ചയങ്ങളും പ്രസരണത്തിന് തടസ്സമാകുന്നു. അതുകൊണ്ട് 50 കിലോ മീറ്ററിൽ താഴെ മാത്രമേ എഫ്.എം.പ്ര ക്ഷേപണം ശരിയായ രീതിയിൽ ലഭിക്കുകയുള്ളു എന്നും ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ കോട്ടയത്ത് സ്റ്റേഷൻ സ്ഥാപിക്കണമെന്നും മന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ആകാശവാണി നിലയത്തിലൂടെ ഫ്രീക്കൻ സി മോഡുലേഷൻ (എഫ്.എം) എന്ന സാങ്കേതിക വിദ്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതു കൊണ്ട് റേഡിയോ പരിപാടികൾ കൂടുതൽ ആസ്വാദ്യകരമായി മാറിയിരിക്കുകയാണ്. അക്ഷര നഗരിയായ കോട്ടയം കേന്ദ്രമായി എഫ്.എം റേഡിയോ നിലയം അനുവദിച്ചാൽ ശ്രോതാക്കൾക്ക് ആസ്വാദ്യ ജനകവും വിജ്ഞാന പ്രദവുമായ ഒട്ടേറെ പരിപാടികൾ ആവിഷ്കരിക്കുവാൻ സാധിക്കുമെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു

.

Prev Post

സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ രജത ജൂബിലി വർഷത്തിൽ

Next Post

എം.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു.

post-bars