Back To Top

March 16, 2026

പിറവത്ത്‌ യു.ഡി.എഫ്. -എൽ.ഡി.എഫ്. സ്ഥാനാർഥികളായി

 

 

പിറവം : പിറവം നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫും, എൽ.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖാപിച്ചു. പിറവം നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനൂപ് ജേക്കബ് മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അറിയിച്ചു. എൽ.ഡി.എഫ്. കേരള കോൺഗ്രസ്സ് മാണി വിഭാഗം സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് നേതാവും മുൻ മുൻസിപ്പൽ ചെയർമാനുമായിരുന്ന സാബു.കെ. ജേക്കബിനെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു. സാബു കെ. ജേക്കബ് ഈ അടുത്തിടെയാണ് കോൺഗ്രസ്സ് വിട്ട് മാണി വിഭാഗത്തിൽ ചേർന്നത്. എൻ.ഡി.എ. സ്ഥാനാർത്ഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല .

 

ചിത്രം : അഡ്വ. അനൂപ് ജേക്കബ് . യു.ഡി.എഫ്.

 

സാബു.കെ. ജേക്കബ് എൽ.ഡി.എഫ്.

 

Prev Post

പിറവത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം

Next Post

അക്രമാസക്തനായ മധ്യവയസ്‌കൻ പോലീസ് ജീപ്പ് ചില്ല് തകർത്തു

post-bars