അക്രമാസക്തനായ മധ്യവയസ്‌കൻ പോലീസ് ജീപ്പ് ചില്ല് തകർത്തു
പിറവം: അക്രമാസക്തനായ മധ്യവയസ്‌കൻ പോലീസ് ജീപ്പിന്റെ ചില്ല് തകർത്തു. ഞായറാഴ്ച രാത്രി 7.30 ഓടെ പാലചുവട്ടിൽ ആണ് സംഭവം. പ്രദേശവാസിയായ ചാക്കോ പാലച്ചുവട് ജങ്ഷനിൽ അക്രമാസക്തനായി നിൽക്കുന്നതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് പിറവം പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഇയാളെ വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിലാണ് ജീപ്പിന്റെ ഗ്ലാസ് തകർത്തത്. ഒരു പോലീസ് ഓഫീസർക്കും പരുക്കേറ്റു. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പരിശോധനക്കായി പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും അസഭ്യവർഷവും അക്രമവും തുടർന്നിരുന്നു. . ഇവിടെ നിന്നും വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തെയും ഇദ്ദേഹം ചെറുത്തു. തുടർന്ന് ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്.
