പിറവത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം
പിറവം : യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനൂപ് ജേക്കബ് മത്സരിക്കുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ പ്രഖ്യാപിച്ചതിനെ തുടർന്ന് യു.ഡി.എഫ് പിറവം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വ യോഗം കൂടി . യു.ഡി. എഫ്. ചെയർമാൻ കെ.ആർ. ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ എം.എൽ.എ. വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നേതാക്കളായ ഐ.കെ. രാജു, ആശാ സനിൽ, ജോണി അരീക്കാട്ടിൽ, റീസ് പുത്തൻവീട്ടിൽ, രാജു പാണാലിക്കൻ, സുനിൽ ഇടപ്പലക്കാട്ട്, വിൽസൺ കെ. ജോൺ, പി.സി. ജോസ്, ആർ. ഹരി, അബ്ദുൽ കരീം, എംഎം. ബഷീർ, എം.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
യോഗത്തിന് പിന്നാലെ പിറവം പട്ടണത്തിലൂടെ സംഘടിപ്പിച്ച അനൂപ് ജേക്കബിന്റെ റോഡ് ഷോ നടത്തി.. യുഡിഎഫ് നേതാക്കളും പ്രവർത്തകരും ജനാവലിയും പങ്കെടുത്ത റോഡ് ഷോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ആവേശകരമായി .
ചിത്രം : യു.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനത്തെത്തുടർന്ന് സ്ഥാനാർഥി അഡ്വ, അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ പിറവത്ത് നടത്തിയ റോഡ് ഷോ .
